Categories: Celebrities

‘എത്രത്തോളം ചീപ്പ് പേര്‍സണാലിറ്റിയാണ് അനുവിന്റേത്’; സ്റ്റാർ മാജിക് താരം അനുമോൾക്ക് എതിരെ യുവാവ്; വൈറലായി പോസ്റ്റ്

സീരിയലുകളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ നടിയാണ് അനുമോൾ. എന്നാൽ, ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടി വലിയ ഒരു ആരാധകവൃന്ദത്തെ തന്നെയാണ് താരത്തിന് സമ്മാനിച്ചത്. സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് താരം. അനുക്കുട്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്റ്റാർ മാജിക്കിലെ നർമം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായത്. എന്നാൽ, സ്വകാര്യ ചാറ്റിൽ അനുമോൾ തന്നോട് മോശമായി സംസാരിച്ചെന്ന ആരോപണവുമായി പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയനായിരിക്കുന്ന ഒരു യുവാവ്. സന്തോഷ് പണ്ഡിറ്റ് സ്റ്റാർ മാജിക് പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്റ്റാർ മാജിക് എന്ന പരിപാടിയെ വിമർശിച്ചു കൊണ്ടുള്ള പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്.

സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക് ഷോയിൽ വിളിച്ചു വരുത്തി അപമാനിച്ചെന്നും അതിനാൽ പരിപാടി കാണരുതെന്നും തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും നിരവധി നെഗറ്റീവ് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിൽ നെഗറ്റീവ് കമന്റിട്ട ഒരു യുവാവാണ് അനുമോൾ തന്നെ സ്വകാര്യചാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സ്റ്റാർ മാജിക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നെഗറ്റീവ് കമന്റ് പറയാൻ പാടില്ലെന്നും ഒരു ഓസ്കർ അവാർഡ് നോമിനേഷനോ അല്ലെങ്കിൽ ഭരത് അവാർഡ് എങ്കിലും കിട്ടിയാൽ മാത്രമേ എതിരഭിപ്രായം പറയാൻ പാടുള്ളൂ എന്ന് നടി പറഞ്ഞെന്നാണ് ആരോപണം. നിനക്ക് ജോലിയുണ്ടോ, നീ വെറുപ്പിക്കലാണ്, അക്കൗണ്ട് പൂട്ടിക്കും എന്നെല്ലാം ചാറ്റിൽ വന്ന് താരം പറഞ്ഞെന്നാണ് യുവാവിന്റെ ആരോപണം. ആദ്യം മെസേജ് കണ്ടപ്പോൾ സംശയം തോന്നി അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇത്തരത്തിൽ സംസാരിച്ചാൽ അത് നടിയെ ബാധിക്കുമെന്ന് പറഞ്ഞു. എന്നാൽ, അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി ലഭിച്ചത്. ഒരു കമന്റുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സംസാരിക്കണമെങ്കിൽ അനുവിന്റേത് എത്ര ചീപ്പ് പേര്‍സണാലിറ്റിയാണ് എന്ന് മനസിലാക്കണമെന്നും യുവാവ് പറയുന്നു. ചാറ്റ് സ്ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ സമയത്ത് അത് ശ്രദ്ധിക്കാതെ തന്നെ ബ്ലോക്ക് ചെയ്തു പോകുകയാണ് താരം ചെയ്തതെന്നും യുവാവ് വ്യക്തമാക്കുന്നു.

മഴവിൽ മനോരമിലെ ‘അനിയത്തി’ എന്ന സീരിയലിൽ കൂടിയാണ് മിനിസ്ക്രീനിലേക്ക് അനുമോൾ എത്തുന്നത്. അതിനു ശേഷം ഒരിടത്ത് ഒരു രാജകുമാരി, സീത എന്നീ സീരിയലുകളിൽ അഭിനയിച്ചു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. സീരിയൽ രംഗത്ത് സജീവമാണെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

20 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago