ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയ രാജനും വീണ്ടും ഒന്നിക്കുന്നു. അവിയല്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ ആത്മീയ രാജന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിതുല കൃഷ്ണന് എന്ന കഥാപാത്രത്തെയാണ് ആത്മീയ അവതരിപ്പിക്കുന്നത്.
മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയല്‍. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖമായ സിറാജ്ജുദ്ധീന്‍ ആണ് ചിത്രത്തിലെ നായകന്. ജോജുവിനും ആത്മീയക്കും പുറമേ അനശ്വര രാജന് കേതകി നാരായണ്‍, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണന് എന്ന വ്യക്തിയുടെ ജീവിതമാണ് സിനിമ പറയുന്നത്. കഥാപാത്രത്തിന്റെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്- മകള്‍ സംഭാഷണത്തിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.