താരസംഘടന ‘അമ്മ’ വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു നല്‍കണമെന്ന് നടന് ജോയ് മാത്യു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചു.
‘അമ്മ’ എന്ന ക്ലബ്ബില്‍ അംഗത്വം ആഗ്രഹിക്കുന്നില്ല എന്നും മാന്യമായ മറ്റൊരു ക്ലബ്ബില്‍ തനിക്ക് അംഗത്വമുണ്ട് എന്നും ജോയ് മാത്യു കത്തില്‍ പറയുന്നു.
അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്. ക്ലബ്ബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉള്ള തനിക്ക് ‘അമ്മ’ എന്ന ക്ലബ്ബില്‍കൂടി അംഗത്വം അഗ്രഹിക്കുന്നില്ല. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു പറഞ്ഞു.
‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയ ഇടവേള ബാബു ‘അമ്മ’ എന്ന സംഘടന ക്ലബ്ബ് ആണ് എന്ന പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് ഗണേഷ് കുമാര്‍, ഷമ്മി തിലകന്, ഹരീഷ് പേരടി എന്നിവര്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു.