മലയാളിയാണെങ്കിലും തമിഴ് സിനിമകളില്‍ സജീവമായിരിക്കുകയാണ് നടന് കാളിദാസ് ജയറാം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നഗര്‍ഗിരത് ആണ് കാളിദാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയിലും സജീവമാണ് കാളിദാസ്. ഇപ്പോഴിതാ കാളിദാസ് പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
View this post on Instagram
മോഡലും 2021ല്‍ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം പങ്കുവച്ചിരിക്കുന്നത്. കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയ ചിഹ്നം ക്യാപ്ഷനില്‍ ചേര്‍ത്താണ് കാളിദാസ് ജയറാം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ അമ്മ പാര്‍വതി, സഹോദരി മാളവിക, മറ്റ് താരങ്ങളുമടക്കം ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരുണി.