മലയാളിയാണെങ്കിലും തമിഴ് സിനിമകളില്‍ സജീവമായിരിക്കുകയാണ് നടന് കാളിദാസ് ജയറാം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നഗര്‍ഗിരത് ആണ് കാളിദാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയിലും സജീവമാണ് കാളിദാസ്. അടുത്തിടെയാണ് കാളിദാസ് പ്രണയിനിയെ പരിചയപ്പെടുത്തിയത്.
മോഡലും 2021ല്‍ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗയര് ആണ് കാളിദാസിന്റെ പ്രണയിനി. നേരത്തേ ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരുണി.