മുംബൈ: ബിഗ് ബോസ് സീസൺ നാലിൽ ഇത്തവണ അതിഥിയായി ഉലകനായകൻ കമൽ ഹാസൻ എത്തി. മത്സരാർത്ഥികളെ കാണാൻ എത്തിയ കമൽ ഹാസ്സൻ മത്സരാർത്ഥികളുമായി സംവദിച്ചു. കമല ഹാസന്റെ പുതിയ ചിത്രം വിക്രം റിലീസുമായി ബന്ധപ്പെട്ടാണ് കമൽ ഹാസൻ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ചിത്രത്തിൽ കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും വിക്രം സിനിമയിൽ അഭിനയിക്കുന്നുണ്ട്. മെയ് 29 ഞായറാഴ്ച രാത്രി ഒമ്പതു മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.
തമിഴ് ബിഗ് ബോസിന്റെ അവതാരകൻ കൂടിയാണ് കമൽ ഹാസ്സൻ. അതുകൊണ്ടു തന്നെ മലയാളം ബിഗ് ബോസിന്റെ വേദിയിലേക്ക് കമൽ ഹാസ്സൻ എത്തുമ്പോൾ അത് വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. കഴിഞ്ഞയാഴ്ച മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ കമൽ ഹാസ്സൻ ആശംസകൾ നേർന്നിരുന്നു. ആ സമയത്ത് ‘ഉടനെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്’ എന്ന് കമൽ ഹാസ്സൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസം ബിഗ് ബോസ് സീസൺ ഫോറിന്റെ ഫ്ലോറിൽ ഒരു പിറന്നാൾ ആഘോഷവും നടന്നു. സുചിത്രയുടെ പിറന്നാൾ ആഘോഷമായിരുന്നു നടന്നത്. പിറന്നാൾ ദിനത്തിൽ സുചിത്ര ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റൻ ആയി മാറുകയും ചെയ്തു. ക്യാപ്റ്റൻസി ടാസ്ക്കിൽ സൂരജിനെയും ജാസ്മിനെയും മറി കടന്നാണ് സുചിത്ര വിജയിച്ചത്.