റിലീസിന് മുന്‍പ് തന്നെ വന്‍ നേട്ടം കൊയ്ത് കമല്ഹാസന് നായകനായി എത്തുന്ന വിക്രം. ജൂണ്‍ മൂന്നിന് തീയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയില്‍ പ്രീ- റിലീസ് ഹൈപ്പ് നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്.
സിനിമയുടെ എല്ലാ പതിപ്പുകളുടെയുടെയും ഡിജിറ്റല്‍ അവകാശം സ്റ്റാര്‍ ഗ്രൂപ്പ് സ്വന്തമാക്കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിന്റെ ഓഡിയോ അവകാശം സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം ഷിബു തമീന്‍സ് ആണ് സ്വന്തമാക്കിയത്.
ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന് എന്നിവരും അണിനിരക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.