നെഞ്ചുവേദനയെ തുടര്‍ന്ന് നടന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ നസീറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കി. നിലവില്‍ ഐസിയുവിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.
മിമിക്രിയെ ജനകീയമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് കോട്ടയം നസീര്‍.
കേരളത്തിലും വിദേശത്തുമായി പതിനായിരക്കണക്കിന് സ്റ്റേജ് പ്രോഗ്രാമുകളില്‍ കോട്ടയം നസീര്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. 50 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്കില്‍ കോട്ടയം നസീര്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.