മലയാളത്തിലെ ഏക്കാലത്തേയും ഹിറ്റ് ചിത്രമാണ് അനിയത്തിപ്രാവ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികഞ്ഞത്. ഇപ്പോഴിതാ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന് കൃഷ്ണ. കുഞ്ചാക്കോ ബോബന് സിനിമയുടെ 25-ാം വാര്‍ഷികം ആഘോഷിച്ച വാര്‍ത്ത കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കൃഷ്ണ പറഞ്ഞു.
താനും കുഞ്ചാക്കോ ബോബനും ഒരേ സമയത്ത് സിനിമയില്‍ എത്തിയവരാണ്. താനും ഈ രംഗത്ത് എത്തിയിട്ട് 25 വര്‍ഷമായി. താനും സീനിയര്‍ ആയി എന്നൊക്കെ ഓര്‍ത്തു. എല്ലാം സമയദോഷമാണ്. സിനിമ ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല. ദൈവം കൊണ്ടുതരുന്ന അവസരമാണ് സിനിമയെന്നും കൃഷ്ണ പറഞ്ഞു.
ഇപ്പോഴത്തെ സിനിമയില്‍ നമ്മളെയൊന്നും അത്ര ആവശ്യമില്ല. ഒരുപാട് അഭിനേതാക്കളുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍, അത്രയേയുള്ളൂ. നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ്ചെയ്ത് വയ്ക്കും പിന്നെയായിരിക്കും ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയ കാര്യം അറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിയിരിക്കുമെന്നും കൃഷ്ണ പറഞ്ഞു.