നടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. മകനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്.
View this post on Instagram
ലോക നൃത്ത ദിനത്തോടനുബന്ധിച്ചാണ് കുഞ്ചാക്കോ ബോബന് വീഡിയോ പങ്കുവച്ചത്. ഇസഹാക്കിന്റെ പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ വീഡിയോ ഡാന്‍സ് ഡേയില്‍ കുഞ്ചാക്കോ ബോബന് പങ്കുവയ്ക്കുകയായിരുന്നു.
2019 ഏപ്രില്‍ പതിനാറിനായിരുന്നു ഇസഹാക്കിന്റെ ജനനം. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കുഞ്ചാക്കോ ബോബന്-പ്രിയ ദമ്പതികള്‍ക്ക് ഇസഹാക്ക് ജനിക്കുന്നത്. ഇസഹാക്കിന്റെ ഓരോ നിമിഷങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും ആഘോഷമാക്കാറുണ്ട്.