കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുവത്തൂരില്‍ ആരംഭിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. നീലേശ്വരം എം.എല്‍.എ, എം. രാജഗോപാല്‍ ഭദ്രദീപം കൊളുത്തി പൂജാ ചടങ്ങിനു തുടക്കം കുറിച്ചു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയാകുന്നത്. ഗായത്രി ശങ്കര്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ വേഷമിടുന്നത്. സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം രാകേഷ് ഹരിദാസ്
നിര്‍വ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബെന്നി കട്ടപ്പന.