മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ കുഞ്ചാക്കോ ബോബന്റെ അടുത്തിടെ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ രസകരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ കുഞ്ചാക്കോ ബോബന് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ദുബായ് സഫാരിക്കിടെ ഭാര്യ പ്രിയക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് ചാക്കോച്ചന് പങ്കുവച്ചത്. മുതലയില്‍ നിന്നും ഭാര്യയെ രക്ഷിക്കുന്ന ഭര്‍ത്താവ് എന്നാണ് ചിത്രത്തിന് ചാക്കോച്ചന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ‘പ്രിയ പെട്ട മുതലാ ളി’ എന്നാണ് ചാക്കോച്ചന്റെയും പ്രിയയുടെയും അടുത്ത സുഹൃത്തായ രമേഷ് പിഷാരടി പോസ്റ്റിന് നല്കിയ കമന്റ്.
പട, ഒറ്റ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഒറ്റ്’.
തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് ഒരേസമയം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. തമിഴ് റീമേക്കിന് രെണ്ടഗം എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
View this post on Instagram
View this post on Instagram