മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചന്‍. 1970 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് മുതല്‍ നിരവധി സിനിമകളില്‍ കുഞ്ചന്‍ വേഷമിട്ടു. ഒരുകാലത്ത് സിനിമകളില്‍ കുഞ്ചന്‍ അവതരിപ്പിച്ച ഡിസ്‌കോ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധര്‍വ്വനാണ് കുഞ്ചന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോഴിതാ രസകരമായ ഒരു സംഭവം പറയുകയാണ് കുഞ്ചന്‍.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. മലമ്പുഴയിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ചിത്രത്തിലെ താരങ്ങളായ പ്രേം നസീര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിങ്ങനെ തങ്ങളെല്ലാം മലമ്പുഴയിലെ ഗസ്റ്റ് ഹൗസിലായിരുന്നു താമസമെന്ന് കുഞ്ചന്‍ പറയുന്നു. ഇതിനിടെയാണ് ആ സംഭവം. ഒരു ദിവസം വൈകിട്ട് ഗസ്റ്റ് ഹൗസ് മാനേജര്‍ വന്ന് റൂം ഒഴിയണമെന്ന് പറഞ്ഞു. ഏതോ വിഐപികള്‍ക്ക് വേണ്ടി നേരത്തേ റൂം ബുക്ക് ചെയ്തിരുന്നുവെന്നാണ് മാനേജര്‍ പറഞ്ഞത്. എന്നാല്‍ റൂം ഒഴിയാന്‍ തങ്ങള്‍ മാനസികമായി തയ്യാറായിരുന്നില്ല. ഇതിനിടെ വിഐപികള്‍ എത്തി റൂം ചെക്ക് ഇന്‍ ആരംഭിച്ചു. ഇതിനിടെ അവരെ ഒഴിപ്പിക്കാന്‍ തങ്ങള്‍ ചെറിയൊരു പൊടിക്കൈ പ്രയോഗിക്കാന്‍ തീരുമാനിച്ചെന്ന് കുഞ്ചന്‍ പറയുന്നു.
താനും രാജുവും മേക്കപ്പ് റൂമില്‍ പോയി. അവിടെയുണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ താന്‍ കൈയിലെടുത്തു. ഇതിനിടെ രാജു കുറച്ച് കുങ്കുമമെടുത്ത് തന്റെ ദേഹത്ത് വിതറി. ചോരയെന്ന് തോന്നാന്‍ തലയിലൂടെ വെള്ളവും ഒഴിച്ചു. തുടര്‍ന്ന് താന്‍ വാളുംപിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസിന്റെ ഇടനാഴിയിലൂടെ ഓടി. ഇത് കണ്ട് ലാലും പ്രിയദര്‍ശനും ഓടിവന്നു. തന്റെ രൂപം കണ്ട് അതിഥികള്‍ പേടിച്ചു. സംഗതി ഏറ്റെന്നു കണ്ടതോടെ ലാലും മണിയനും പ്രിയനും ചേര്‍ന്ന് ‘മാറിക്കോ വെട്ടു കൊള്ളും’ എന്നു പറഞ്ഞു. അതൊടെ വന്നവരെല്ലാം പേടിച്ചോടി. അന്നത്തെ ആ സംഭവത്തിന്റെ പ്രധാന സൂത്രധാരന്മാര്‍ മോഹന്‍ലാലും മണിയന്‍പിള്ള രാജുവുമാണെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…