ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കട്രി തിയറ്ററുകളിൽ എത്തി. നടൻ മാധവൻ ആണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സംവിധാനവും മാധവൻ തന്നെയാണ്. നമ്പി നാരായണനായി അതിഗംഭീര മേക്കോവറിലാണ് താരം ചിത്രത്തിൽ എത്തിയത്. ഈ ലുക്കിൽ തന്റെ ഭാര്യ സഹോദരനെ ഞെട്ടിച്ച കഥ വെളിപ്പെടുത്തുകയാണ് മാധവൻ.
ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവൻ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ അടിക്കുറിപ്പായി, ഈ ചിത്രം അയച്ചു കൊടുത്തപ്പോൾ തന്റെ ഭാര്യാസഹോദരൻ ഞെട്ടിപ്പോയെന്നും മാധവൻ കുറിച്ചു. ചിരിക്കുന്ന ഇമോജികൾ പങ്കുവെച്ചു കൊണ്ടാണ് നടൻ മാധവൻ ഈ കാര്യങ്ങൾ ട്വിറ്ററിൽ ആരാധകരുമായി പങ്കുവെച്ചത്.
ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റോക്കട്രി പ്രദർശനത്തിന് എത്തുന്നത്. കാൻ ചലച്ചിത്രമേളയിലും ഗംഭീര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആറു രാജ്യങ്ങളിലാണ് ഈ ചിത്രം ചിത്രീകരിച്ചത്. 17 വർഷത്തിനു ശേഷം മാധവന് ഒപ്പം നടി സിമ്രാൻ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
When my brother-in-law freaked out when I sent him this photo of my wife .🤣🤣🤣🤣😂 #rocketrythefilm .❤️❤️🙏🙏🚀🚀🚀 pic.twitter.com/s2aAoADPj6
— Ranganathan Madhavan (@ActorMadhavan) June 29, 2022