നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനു വേണ്ടി സംസാരിച്ച ആളുകളില്‍ ഒരാളായിരുന്നു നടന് മഹേഷ്. തൊണ്ണൂറുകളില്‍ സിനിമയില്‍ സജീവമായിരുന്ന മഹേഷ് ഇപ്പോള്‍ സിനിമയില്‍ വല്ലപ്പോഴും മാത്രമേ മുഖം കാണിക്കാറുള്ളു. ദിലീപിന് വേണ്ടി സംസാരിച്ച തന്നെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു എന്നും ഇപ്പോള്‍ സിനിമകള്‍ ഇല്ലാത്തതിന് കാരണം അതാണെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനോട് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍.
മലയാള സിനിമയിലെ എല്ലാമായി നിന്ന ദിലീപിന് ഒരു വീഴ്ച പറ്റിയപ്പോള്‍ എല്ലാവരും അദ്ദേഹത്തിനെതിരായി. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി സംസാരിച്ച തന്നെ അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. പിന്നീട് തനിക്ക് സിനിമകള്‍ കിട്ടിയിട്ടില്ല. ദിലീപിന്റെ സിനിമകളില്‍ പോലും വിളിച്ചില്ല.
അന്ന് അദ്ദേഹത്തിന് ഒപ്പമുള്ള പലരും വിളിച്ച് പറഞ്ഞത് നന്നായി എന്ന് പറഞ്ഞു. അപ്പോള്‍ ഗുണം പ്രതീക്ഷിച്ചാണോ മഹേഷ് ഇത് ചെയ്തത് എന്ന് ചോദിച്ചാല്‍, ദിലീപില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല. ന്യൂസ് ചാനലില്‍ പോയി പറഞ്ഞാല്‍ ഒരു രൂപ പോലും കിട്ടില്ല. പിന്നീട് പടങ്ങളൊന്നുമില്ല. വിധി വരുമ്പോള്‍ അറിയാം, താന്‍ പറഞ്ഞതെല്ലാം സത്യമാണ്” മഹേഷ് പറയുന്നു.