എറണാകുളം കളക്ടര്‍ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വൈറല്‍. രേണുവിനെ കണ്ടപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലുമാണെന്നാണ് കരുതിയതെന്നും മനോജ് കെ ജയന് പറഞ്ഞപ്പോഴാണ് കളക്ടറാണെന്ന് മനസിലായതെന്നും മമ്മൂട്ടി പറഞ്ഞു.
കളക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായിട്ടാണ് അവര്‍ സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് ശേഷമാണ് രേണു രാജ് സിനിമയില്‍ അഭിനയിക്കുന്ന ആളാണെന്ന് കരുതിയതെന്ന് മമ്മൂട്ടി പറഞ്ഞത്. ഇതിന് ശേഷം രേണു രാജിനോട് സോറി പറഞ്ഞ മമ്മൂട്ടി, താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും വ്യക്തമാക്കി.
ഗായകന് യേശുദാസിന്റെ പിറന്നാളിനോടനുബന്ധിച്ച് യേശുദാസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊച്ചി പാടിവട്ടം അസീസിയ കണ്വെന്ഷന് സെന്ററിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഗായകരായ എം.ജി ശ്രീകുമാര്‍, ഉണ്ണി മേനോന്, ബിജു നാരായണന്, സംഗീത സംവിധായകരായ വിദ്യാധരന് മാസ്റ്റര്‍, ശരത്, നടന്മാരായ സിദ്ദിഖ്, മനോജ് കെ ജയന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.