മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രം ഫെബ്രുവരി ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബൈയില്‍ നടന്ന പ്രസ്മീറ്റില്‍ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണെന്നും ഫാന്‍സ് മാത്രമല്ല സിനിമ കാണുന്നതെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
‘സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല’ എന്നും മമ്മൂട്ടി പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയാണ് തിരക്കഥ. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. ആര് ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.