ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാന്‍ ജിയോ ബേബി. തമിഴ് താരം ജ്യോതികയാണ് ചിത്രത്തില്‍ നായികയായി എത്തുക. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബിയും നടനവൈഭവം മമ്മൂട്ടിയും ഒന്നിക്കുന്നത് പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
മമ്മൂട്ടിയും ജിയോ ബേബിയും ഒന്നിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍സണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.