ഈ വര്‍ഷം മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം, കെ. മധുവിന്റെ സിബിഐ 5 ദി ബ്രയിന്‍, രത്തീന ഒരുക്കിയ പുഴു എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ഇപ്പോഴിതാ ടിനു പാപ്പച്ചന് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അജഗജാന്തരമാണ് ടിനു പാപ്പച്ചന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആന്റണി വര്‍ഗീസായിരുന്നു ചിത്രത്തിലെ നായകന്. മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കിയ ശേഷം ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വാര്‍ത്ത മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അടുത്ത കൊല്ലത്തെ റെക്കോര്‍ഡുകളും മമ്മൂക്ക കൊണ്ട് പോകും എന്നാണ് ആരാധകര്‍ പറയുന്നത്.