മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ ചിത്രം ഹേയ് സിനാമികയും ഒരേ ദിവസം തീയറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകര്‍ ആവേശത്തില്‍. മാര്‍ച്ച് മൂന്നിനാണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് രണ്ടും. തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നത് ഏത് ചിത്രമെന്ന് കാത്തിരുന്ന് കാണാം.
ബിഗ് ബിക്ക് ശേഷം അമല്‍നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പതിമൂന്ന് മണിക്കൂറില്‍ 23 ലക്ഷം പേരാണ് വിഡിയോ കണ്ടത്. മൈക്കിള്‍ ന്നെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഗ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ് ഭീഷ്മപര്‍വ്വം.
ദുല്‍ഖറിന്റെ 33ാമത്തെ ചിത്രമാണ് ‘ഹേയ് സിനാമിക’. കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യന്‍ താരങ്ങളായ കാജല്‍ അഗര്‍വാളും അദിതി റാവുവുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്.