സോഹന്‍ സീനു ലാലിന്റെ വിവാഹ വിരുന്നില്‍ താരമായി മമ്മൂട്ടി; വിഡിയോ

സംവിധായകനും നടനുമായ സോഹന്‍ സീനു ലാലിന്റെ വിവാഹ വിരുന്നില്‍ താരമായി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായി വര്‍ഷങ്ങളുടെ പരിചയമാണ് സോഹനുള്ളത്. സോഹന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയെ കൂടാതെ ഇന്ദ്രജിത്ത്, രമേഷ് പിഷാരടി, സംവിധായകന്മാരായ ജോഷി, സിദ്ദിഖ്, നടിമാരായ അദിതി രവി, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചടങ്ങിനെത്തി.

ഇന്നലെയായിരുന്നു സോഹന്‍ സീനു ലാലും സ്‌റ്റെഫി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിരവധി പേര്‍ സോഹനും സ്‌റ്റെഫിക്കും ആശംസകളുമായി എത്തി.

സിദ്ദിഖ്- ലാല്‍ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ സീനു ലാല്‍ സിനിമയിലെത്തിയത്. ഷാഫിയുടെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് കടന്നത്. മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പിന്നീട് വന്യം, അണ്‍ലോക്ക് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുത്തന്‍പണം, കുട്ടനാടന്‍ മാര്‍പാപ്പ, ദ് പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും സോഹന്‍ അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തിയ പത്താം വളവ് എന്ന ചിത്രത്തിലും സോഹന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago