സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് മമ്മൂട്ടിക്കും കുടുംബത്തിനും. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കൊച്ചുമകള്‍ മറിയത്തിനൊപ്പം മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി.
View this post on Instagram
‘ എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്’ എന്ന് പറഞ്ഞുകൊണ്ട് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി പങ്കുവച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് നിരവധി പേര് രംഗത്തെത്തി. നേരത്തേ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.
സിബിഐ 5 ദി ബ്രയിന്‍ ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കെ.മധു-മമ്മൂട്ടി-എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഭാഗം ഇറങ്ങി 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം ഇറങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.