മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് സിനിമ പോലെ തന്നെ ഇഷ്ടപ്പെട്ടതാണ് പുതിയ വാഹനങ്ങളും. പുതിയതായി താരം സ്വന്തമാക്കിയിരിക്കുന്നത് മെഴ്സീഡിസ് ബെൻസ് എ എം ജി 45 എസ് ആണ്. കഴിഞ്ഞയിടെ എറണാകുളം ആർ ടി ഓഫീസിലെ പുതിയ രജിസ്ട്രേഷൻ സീരീസ് ആയ കെ എൽ 7 ഡിസിക്കൊപ്പം ഇഷ്ടനമ്പറായ 369 ഉം അദ്ദേഹം സ്വന്തമാക്കിയിരുന്നു. വെറുതെയല്ല ഈ ഇഷ്ടനമ്പർ അദ്ദേഹം സ്വന്തമാക്കിയത്. 1.31 ലക്ഷം രൂപയ്ക്കാണ് മമ്മൂട്ടി തന്റെ പുതിയ കാറിന് കെ എൽ 07 ഡിസി 0369 എന്ന നമ്പർ സ്വന്തമാക്കിയത്.
മെഴ്സീഡിസ് ബെൻസിന്റെ ഏറ്റവും പുതിയ മോഡലായ എ എം ജി 45 എസ് ആണ് മമ്മൂട്ടിയുടെ ഗാരേജിൽ പുതിയതായി എത്തിയത്. തന്റെ പുതിയ വാഹനത്തിൽ മമ്മൂട്ടി യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 92.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പെർഫോമൻസ് ഉറപ്പാക്കുന്ന ആഡംബര ഹാച്ച് ബാക്ക് മോഡലാണ് എ എം ജി 45 എസ്.
View this post on Instagram
ത്രികോണ മത്സരത്തിലൂടെയാണ് തന്റെ ഇഷ്ടനമ്പർ മമ്മൂട്ടി പുതിയ വാഹനത്തിന് സ്വന്തമാക്കിയത്. ഫാൻസി നമ്പറായ കെ എൽ 07 ഡിസി 369 മമ്മൂട്ടി സ്വന്തമാക്കിയത്. എന്നാൽ ഈ നമ്പറിനായി മറ്റു രണ്ടുപേർ കൂടി രംഗത്തു വന്നതോടെ നമ്പർ ലേലത്തിൽ വെക്കുകയായിരുന്നു. ഓണലൈൻ ആയി നടന്ന ലേലത്തിലൂടെ ഒടുവിൽ 1.31 ലക്ഷം രൂപയ്ക്ക് മമ്മൂട്ടി ഇഷ്ടനമ്പർ സ്വന്തമാക്കുകയായിരുന്നു.
View this post on Instagram