ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന രണ്ടു ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നടന് മമ്മൂട്ടി നിര്‍വഹിച്ചു. കൊച്ചി മഹാരാജാസ് കോളജില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഡിഎന്‍എ, ഐപിഎസ് എന്നിങ്ങനെയാണ് ചിത്രങ്ങളുടെ പേര്. ഡി.എന്‍.എ.യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും.
രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്.സുരേഷ് ബാബുവാണ്. ‘ഈഫ് റിവഞ്ച് ഈസ് ആന്‍ ആര്‍ട്ട്, യുവര്‍ കില്ലര്‍ ഈസ് ആന്‍ ആര്‍ട്ടിസ്റ്റ് എന്ന ടാഗ് ലൈനോടെയാണ് ഡിഎന്‍എ എന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ ജോണറില്‍പ്പെടുന്നതാണ് ഈ ചിത്രം. യുവനടന് അഷ്കര്‍ സൗദാന്‍ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ബാബു ആന്റണി, ജോണി ആന്റണി, ഇന്ദ്രന്‍സ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തില്‍ രാജ്, പത്മരാജ് രതീഷ്, സുധീര്‍, ഇടവേള ബാബു, രവീന്ദ്രന്, അമീര്‍ നിയാസ്, പൊന്‍ വണ്ണല്‍, ലഷ്മി മേനോന്, അംബിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.കെ സന്തോഷിന്റേതാണ് തിരക്കഥ. ഡോണ്‍ മാക്സ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പട്ടണം റഷീദ് ആണ് മേക്കപ്പ്. നാഗരാജന് ആണ് കോസ്റ്റിയൂം. കലാസംവിധാനം- ശ്യാം കാര്ത്തികേയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷന്‍ മാനേജര്‍- റാഷിദ് ആനപ്പടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍- അനില്‍ മേടയില്‍, ആക്ഷന്‍- സ്റ്റണ്ട് സെല്‍വ, പഴനിരാജ്, ഫീനിക്സ് പ്രഭു, പബ്ലിസിറ്റി ഡിസൈന്‍- അനന്തു എസ് കുമാര്‍, പി.ആര്.ഒ- വാഴൂര്‍ ജോസ്, മീഡിയ- അജയ് തുണ്ടത്തില്‍, ഡിജിറ്റല്‍ പി.ആര്- റോജിന്‍ കെ റോയ് (മൂവി ടാഗ്സ്)