മമ്മൂട്ടി കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് മൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നല്കിയ മറുപടിയുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
ബിലാലിന് മുന്‍പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മപര്‍വ്വം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇത് വേറെ വെടിക്കെട്ടെന്നായിരുന്നു മമ്മൂട്ടി നല്കിയ മറുപടി. കഥയിലോ കഥാപാത്രങ്ങളിലോ മേക്കിംഗിലോ ഭീഷ്മപര്വ്വത്തിന് ബിലാലുമായി യാതൊരു ബന്ധവുമില്ല. കഥാപരിസരം മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിങ്ങനെ സമീപിക്കാമെങ്കിലും അതിന് കഥയുമായി ബന്ധമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ബിലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ബിഗ് ബിയിലെ ബിലാലുമായി ഭീഷ്മപര്‍വ്വത്തിലെ കഥാപാത്രത്തിന് സാമ്യമില്ല. ഇത് മൈക്കിളാണ്. ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.