മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ മനംകവര്ന്നിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ഡെനിം ജാക്കറ്റ് അണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇത് ആരാധകര്‍ക്കുള്ള വിഷു കൈനീട്ടമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രയപ്പെടുന്നത്. വളരെ രസകരമായ കമന്റുകളും ആരാധകര്‍ ചിത്രത്തിന് താഴെ പങ്കുവെക്കുന്നുണ്ട്. ‘സോഷ്യല്‍ മീഡിയക്ക് തീ പിടിച്ചേ, നാട്ടുകാരെ ഓടി വരണേ’, ‘കിടക്കട്ടെ ഒരു വിഷു സ്പെഷ്യല്‍ ഇക്കാന്റെ വക’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വിഷു ആശംസകള്‍ അറിയിച്ച് മമ്മൂട്ടി പങ്കുവച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗ് ആണ്.
ഭീഷ്മപര്വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം തീയറ്ററുകില് മികച്ച കളക്ഷനാണ് നേടിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
View this post on Instagram