കുറുപ്പിന്റെ പ്രാമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന് നടത്തിയ ഒരു പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഭാഗമായുള്ള പ്രാമോഷന്‍ പോസ്റ്റ് മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് താനാണ് ഇട്ടതെന്നായിരുന്നു ദുല്‍ഖറിന്റെ ആ വൈറല്‍ പരാമര്‍ശം. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി.
താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്നു ചോദിച്ച് ദുല്‍ഖര്‍ കൊണ്ടുപോയതാണെന്നാണ് മമ്മൂട്ടി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്. അതൊന്നും നമ്മള് വിളിച്ചുകൂവരുതല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കായി മമ്മൂട്ടി പ്രമോഷന് ചെയ്തിരുന്നില്ല. ഇതിന് വിപരീതമായാണ് കുറുപ്പിന്റെ കാര്യത്തില്‍ സംഭവിച്ചത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് ദുല്‍ഖറാണ് പോസ്റ്റിട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുല്‍ഖര്‍ അന്ന് പ്രതികരിച്ചത്.