ആഡംബരകാറുകളോട് പ്രത്യേക ഇഷ്ടം കാത്തു സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. മകൻ ദുൽഖർ സൽമാനും അച്ഛനെ പോലെ തന്നെ ഒരു ആഡംബര കാർ പ്രേമിയാണ്. ഇപ്പോൾ വീണ്ടും ഒരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. പോർഷെ ടെയ്കാൻ ആണ് താരം സ്വന്തമാക്കിയ കാർ. രണ്ടര കോടിക്ക് അടുത്ത് വിലയുള്ള കാറാണ് മമ്മൂട്ടി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പുഴു സിനിമയുടെ വിജയാഘോഷ ചടങ്ങിന് ആയിരുന്നു മമ്മൂട്ടി ഈ പച്ച നിറമുള്ള പോർഷെ കാറിൽ എത്തിയത്.
നേരത്തെ, റോഷാക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആയിരുന്നു മമ്മൂട്ടി പോർഷെ ടെയ്കാന്റെ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോർഷെ ടെയ്കാൻ ടെസ്റ്റ് ഡ്രൈവ് നടത്തിയതിനു ശേഷം കാരവാനിലേക്ക് കയറി പോകുന്ന വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. പോർഷെ കാറുകളോട് പ്രത്യേകം ഒരു ഇഷ്ടം കാത്തു സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. നേരത്തെ മകൻ ദുൽഖർ സൽമാൻ സ്വന്തമാക്കിയ നീല പോർഷെ കാറിൽ മമ്മൂട്ടി പല ചടങ്ങുകളിലും പങ്കെടുക്കാൻ എത്തിയത് വാർത്ത ആയിരുന്നു. ഇപ്പോൾ താരവും പുതിയ പോർഷെ സ്വന്തമാക്കിയിരിക്കുകയാണ്. പച്ച നിറത്തിലുള്ള പുതിയ പോർഷെ സ്വന്തമാക്കിയതിനു ശേഷം മമ്മൂട്ടി പുഴു സിനിമയുടെ വിജയാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തിയത്.
മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായ പുഴു കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്തത്. നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ തേടി മുന്നേറുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, അപ്പുണ്ണി ശശി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്. മെയ് 13ന് ആയിരുന്നു ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചത്.