ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആദ്യം മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മൈത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.
മൈതാനത്തിൽ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇവിടുത്തെ തീവ പരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ.