അന്ന് നമ്പര്‍ വാങ്ങി മടങ്ങി; ഇന്ന് മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ വേഷം; മനോജിന് നല്‍കിയ വാക്ക് പാലിച്ച് മമ്മൂട്ടി

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ അച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് മനോജ് കെ.യു. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ വേഷമിടുകയാണ് മനോജ്. റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മനോജ് വേഷമിടുന്നത്. മമ്മൂട്ടി നേരിട്ടാണ് മനോജിനെ ചിത്രത്തിലേക്ക് വിളിച്ചത്.


നേരത്തേ എറണാകുളം ലാല്‍ മീഡിയയില്‍ വച്ച് മനോജ്, മമ്മൂട്ടിയെ കണ്ടിരുന്നു. ഈ സമയം ഡബ്ബിംഗിനെത്തിയതായിരുന്നു മമ്മൂട്ടി. തിങ്കളാള്ച നിശ്ചയം എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞ മമ്മൂട്ടി, മനോജിന്റെ ബാക്കഗ്രൗണ്ട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജിനോട് മനോജിന്റെ നമ്പര്‍ വാങ്ങാനും പറഞ്ഞിരുന്നു. മനോജിനൊപ്പം ഫോട്ടോയ്ക്കും അദ്ദേഹം പോസ് ചെയ്തിരുന്നു. അതിന് ശേഷം മമ്മൂട്ടി പറഞ്ഞത് പ്രകാരം പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ ഒരു വേഷം ലഭിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മനോജ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിന് ശേഷമാണ് മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രത്തിലേക്ക് മനോജ് എത്തുന്നത്.

ഇന്നലെയായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് റാഹില്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്.

 

 

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago