ബറോസ് മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ലെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ ചെയ്യേണ്ട സിനിമയെന്നും മോഹന്‍ലാല്‍. ഒരുപാട് ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്യാം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അന്താരാഷ്ട്ര നിലവാരത്തില്‍ ചെയ്യേണ്ട സിനിമയാണ്. അതിന്റെ സാധ്യതകള്‍ വിട്ടുകളയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രം ഫാന്റസി ത്രീഡി ചിത്രമാണെന്നും എല്ലാ വിധ സാധ്യതകളുമുള്ള ചിത്രമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പീരിയോഡിക് ചിത്രമായ ബറോസില്‍ പ്രത്യേക ഭാഷയോ കാര്യങ്ങളോ ഇല്ല. ഇന്ത്യയില്‍ ഇങ്ങനെ ഒരു വിഷയം ആദ്യമായിരിക്കും. കാത്തിരിപ്പിന്റേയും വിശ്വാസത്തിന്റേയും സന്ദേശമുള്ള സിനിമയാണ് ബറോസെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള ആളല്ല താന്‍. അതിന് അറിവും ദൃഢവിശ്വാസവും വേണം. ത്രീഡി ചിത്രമാണെന്ന് അറിഞ്ഞപ്പോഴാണ് ബറോസിലേക്ക് വന്നത്. വേറെ പലരുടേയും പേരുകള്‍ ഉയര്‍ന്നുവന്നു. സ്വയം ചെയ്തൂടെ എന്ന ഉള്‍വിളി വന്നപ്പോഴാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.