മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന രണ്ട് ചിത്രങ്ങളാണ് എലോണും മോണ്‍സ്റ്ററും. ഷാജി കൈലാസാണ് എലോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഇപ്പോഴിതാ ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍.
വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് എലോണ്‍ എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുന്‍പ് കമല്‍ഹാസനൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ശബ്ദത്തിന്റെ രൂപത്തില്‍ വേറെ ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ എലോണ്‍ എന്ന തന്റെ ചിത്രത്തില്‍ താന്‍ മാത്രമേയുള്ളൂ. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ സംഭവിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. വളരെ വ്യത്യസ്തമായിട്ടാണ് ഷാജി കൈലാസ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് എലോണ്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
സാഹസികമായ ഒരു പരീക്ഷണമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിന്റെ കഥയും ആക്ഷന്‍ രംഗങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. രണ്ട് സിനിമകളും റെഡിയായിരിക്കുകയാണ്. രണ്ടു ചിത്രങ്ങളുടെയും റിലീസ് എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.