മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വിഡിയോയാണ് ശ്രദ്ധനേടുന്നത്.
Director #Mohanlal 🤙🔥#Barroz @Mohanlal pic.twitter.com/Hq1u66CoeX
— Filmy Monks (@filmy_monks) May 3, 2022
ഒരു പള്ളിയുടെ പശ്ചാത്തലത്തിലുള്ള റോഡിലാണ് ചിത്രീകരണം നടക്കുന്നത്. ഒരു വാഹനത്തിന് മുകളിലിരുന്ന് നിര്‍ദേശങ്ങള്‍ നല്കുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.
2019 ഏപ്രിലിലാണ് ബറോസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് നടന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.