വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. ജിം വസ്ത്രങ്ങളണിഞ്ഞ് വ്യായാമം ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനു വേണ്ടിയാണോ എന്നാണ് ആരാധകര്‍ ഉന്നയിച്ച ചോദ്യം. ഒടിയന് ശേഷം ലാലേട്ടന്റെ ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
View this post on Instagram
ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആണ് മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനുവരി 26ന് ചിത്രം തീയറ്ററുകളില്‍ എത്തും.
മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. ആമേനു ശേഷം പി.എസ് റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രമാണിത്. രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. ബോളിവുഡ് താരം വിദ്യുത്ജംവാള് ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.