അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്. വിദ്യാര്‍ത്ഥികളുടെ പതിനഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസ ചെലവാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന ഇരുപത് കുട്ടികളെ തെരഞ്ഞെടുത്താണ് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുക. പതിനഞ്ച് വര്‍ഷത്തേക്കാണ് സഹായം നല്‍കുക. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഉണ്ട്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാര്‍ഗദര്‍ശനവും ഇത് വഴി അവര്‍ക്കു നല്‍കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
കൊവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്നാട്, മഹാരാഷ്ട്ര, പുനെ എന്നിവിടങ്ങളിലും മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നു.