അഭിനയത്തിൽ മാത്രമല്ല പാചകത്തിലും വലിയ താൽപര്യമുള്ള താരമാണ് നടൻ മോഹൻലാൽ. മോഹൻലാലിന്റെ പാചകപരീക്ഷണങ്ങൾ ഇതിനു മുമ്പ് മറ്റ് താരങ്ങൾ പങ്കുവെച്ച് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇത്തവണ ലണ്ടനിലാണ് നടന്റെ പാചകപരീക്ഷണങ്ങൾ. ഇപ്പോൾ കാരവനിൽ വെച്ചുള്ള മോഹൻലാലിന്റെ കുക്കിംഗ് വീഡിയോ ആണ് ചർച്ചയാകുന്നത്. ഉണ്ണി രാജേന്ദ്രൻ ആണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിലവിൽ മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്റ എസ് ഖാന് നായികയാകുന്ന ചിത്രത്തിൽ മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് പ്രമേയമാകുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം സിനിമാപ്രേമികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തില്‍ സോണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് രാജീവ് പിള്ള, ഹരിപ്രശാന്ത്, മണികണ്ഠൻ ആര് ആചാരി, ആൻഡ്രീ റവേറ തുടങ്ങിയവരും വേഷമിടുന്നു.
Carawan Cooking 🍳 London Days ✨@Mohanlal pic.twitter.com/1dMCbl3rgu
— Unni Rajendran (@unnirajendran_) August 3, 2023