മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് എംഎൽഎയും നടനുമായ മുകേഷ് പങ്കുവച്ചൊരു വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ ൈവറൽ. കോവിഡിന് മുന്‍പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക.
സിനിമയില്‍ മാത്രമല്ല, ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുകേഷിനെ നമ്മള് ഒരുപാട് ഇടങ്ങളില്‍ മുന്നേയും കണ്ടിട്ടുണ്ട്. ചുറുചുറുക്കോടെ വാശിയിൽ കബഡി കളിക്കുന്ന മുകേഷിനെ ആവേശത്തോടെയാണ് കാണികളും സ്വീകരിക്കുന്നത്. ‘‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം………. https://fb.watch/3FSQ636MhX/