പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് നടൻ നാഗചൈതന്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികളുമായും അവരുടെ കുടുംബങ്ങളുമായും നാഗചൈതന്യ കൂടിക്കാഴ്ച നടത്തി. ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിച്ചാണ് മത്സ്യത്തൊഴിലാളി ജീവിതത്തെ നാഗചൈതന്യ മനസിലാക്കിയത്. മത്സ്യത്തൊഴിലാളികളുടെ സംസ്കാരം, ജീവിതം എന്നിവ മനസിലാക്കുന്നതിന് വേണ്ടി ആയിരുന്നു കൂടിക്കാഴ്ച.
എൻസി 23 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി സംവദിച്ച് തന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ വേണ്ടി ആയിരുന്നു താരത്തിന്റെ സന്ദർശനം. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച അദ്ദേഹം പുതിയ സിനിമയ്ക്കായി കൂടുതൽ വിവരങ്ങൾ അവരിൽ നിന്ന് ശേഖരിച്ചു.
ചന്ദൂ മൊണ്ടേറ്റിയാണ് എൻസി 23യുടെ സംവിധാനം. തന്റെ അവസാന ചിത്രമായ കാർത്തികേയ 2 വിലൂടെ പാൻ ഇന്ത്യ ബ്ലോക് ബസ്റ്റർ നേടിയ സംവിധായകനാണ് ചന്ദൂ. അല്ലു അരവിന്ദ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസ് ആയ ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമിക്കും. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രി – പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…