മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് നെപ്പോളിയന്. നിലവില്‍ അമേരിക്കയിലാണ് താരം താമസിക്കുന്നത്. ഇപ്പോഴിതാ 15 വര്‍ഷം മുമ്പ് വിജയ്യുമായി ഉണ്ടായ പിണക്കം അവസാനിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്. പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്ന് വിജയിയോട് ചോദിക്കണമെന്നുണ്ട്. അദ്ദേഹത്തോടൊപ്പം വീണ്ടും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നെപ്പോളിയന് ഒരഭിമുഖത്തില്‍ പറയുന്നു.
2007ല്‍ പുറത്തിറങ്ങിയ പോക്കിരിയുടെ സെറ്റില്‍വച്ചുണ്ടായ സംഭവമാണ് ഇരുവരുടെയും പിണക്കത്തിന് കാരണം. ഇതിന് ശേഷം വിജയിയുടെ സിനിമകള്‍ കാണുക പോലുമില്ലായിരുന്നുവെന്ന് നെപ്പോളിയന് പറയുന്നു. പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്ന് വിജയ്യോട് ചോദിക്കണമെന്നുണ്ട്. പതിനഞ്ച് വര്‍ഷമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്നോട് സംസാരിക്കാന്‍ തയ്യാറാകുമോ എന്ന് പോലും അറിയില്ല. പക്ഷേ സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും നെപ്പോളിയന് പറഞ്ഞു.
ഇന്ന്,നഗരം മുഴുവനും ലോകവും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അത് സത്യമാണോ അല്ലയോ എന്ന് തനിക്കറിയില്ല. എന്നാല്‍ ഈ വാര്‍ത്ത അമേരിക്കയില്‍ വരെ എത്തിയിരിക്കുകയാണെന്നും നെപ്പോളിയന് കൂട്ടിച്ചേര്‍ത്തു.