നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹിറോ ബിജു വന്‍ ചലനം സൃഷ്ടിച്ച ചിത്രമാണ്. 2016ലായിരുന്നു ചിത്രം പ്രേക്ഷകരിലെത്തിയത്. 1983ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി അവതരിപ്പിച്ച ബിജു പൗലോസ് എന്ന പൊലീസ് കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി. ചിത്രത്തിലെ ചിര രംഗങ്ങള്‍ ഇപ്പോഴും ട്രോളുകളിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. നിവിന്‍ പോളി തന്നെയാണ് രണ്ടാം ഭാഗത്തിന്റെ വരവ് പ്രഖ്യാപിച്ചത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്ചേഴേ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ആക്ഷന്‍ ഹിറോ ബിജു 2 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു 2 ന് പുറമേ താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്സ് തുടങ്ങിയ ചിത്രങ്ങളും പോളി ജൂനിയര്‍ പിക്ചേഴ്സ് നിര്‍മിക്കും.
ഒരു സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അരിസ്റ്റോ സുരേഷ് ശ്രദ്ധിക്കപ്പെട്ടത് ഈ ചിത്രത്തിലൂടെയായിരുന്നു. അനു ഇമ്മാനുവല്‍ ആയിരുന്നു ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, രോഹിണി, മേഘനാഥന്, വിന്ദുജ മേനോന് തുടങ്ങിയവാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.