തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് നിവിൻ പോളി നായകനായി എത്തിയ പടവെട്ട് സിനിമ. 20 കോടി രൂപയുടെ പ്രി ബിസിനസ് നടന്ന ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ മറ്റൊരു മെഗാഹിറ്റ് സിനിമ ആയി മാറിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്കു മുന്നിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ പിന്നണിയിലെ ചില കാഴ്ടകൾ നിവിൻ പോളി പ്രേക്ഷകർക്കായി പങ്കുവെച്ചു. ഷൈൻ ടോം ചാക്കോ തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്യുന്നതും അത് സീനിൽ എങ്ങനെ വരുന്നു എന്നുള്ളതുമാണ് നിവിൻ പോളി പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. വീഡിയോയിൽ ഡബ്ബിംഗിൽ എന്തൊക്കെയാണ് വേണ്ടത് എന്നതിനെക്കുറിച്ച് ഷൈൻ ചോദിക്കുന്നതും കാണാം. ചിത്രത്തിലെ തോട്ടത്തിലെ സീനിനു വേണ്ടി ഷൈൻ നടത്തിയ ഡബ്ബിംഗിന്റെ വീഡിയോ ആണ് നിവിൻ പോളി പങ്കുവെച്ചത്. ദ ഷൈൻ ടോം ചാക്കോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നിവിൻ പങ്കുവെച്ചത്.
നിവിൻ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഷൈനിനെ പ്രകീർത്തിച്ച് നിരവധി കമന്റുകളാണ് എത്തിയിരിക്കന്നത്. മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് – മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് – രഞ്ജിനി അച്യുതൻ, സ്റ്റിൽസ് – ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പി ആർ ഒ – ആതിര ദിൽജിത്.
View this post on Instagram