കൂട്ടുകാര്‍ക്കൊപ്പം കാണേണ്ട അടിപൊളി പടം; സാറ്റര്‍ഡേ നൈറ്റ് ഏറ്റെടുത്ത് പ്രേക്ഷകര്‍; മികച്ച പ്രതികരണം

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സൗഹൃദ കൂട്ടായ്മയുടെ കഥ പറയുന്ന ചിത്രം യൂത്ത് ഏറ്റെടുത്തതായാണ് ആദ്യപ്രതികരണത്തില്‍ നിന്ന് ലഭിക്കുന്നത്. കൂട്ടുകാരുമായി വന്ന് കാണേണ്ട ചിത്രമാണ് സാറ്റര്‍ഡേ നൈറ്റെന്ന് പലരും അഭിപ്രായപ്പെട്ടു. സൗഹൃദം നെഞ്ചേറ്റുന്നവര്‍ക്ക് സാറ്റര്‍ഡേ നൈറ്റ് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ‘കിറുക്കനും കൂട്ടുകാരും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍- അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍- ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വിവേക് രാമദേവന്‍, പിആര്‍ഒ- ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago