പൊറോട്ടയും മട്ടണും എങ്ങനെ കഴിക്കാമെന്ന് അജു വര്‍ഗീസിനും സാനിയ ഇയ്യപ്പനും പരിചയപ്പെടുത്തി നിവിന്‍ പോളി. കൊല്ലത്തെ പ്രശസ്തമായ എഴുത്താണിക്കട റസ്റ്റോറന്റില്‍ നിന്നുള്ള വിഡിയോ അജു വര്‍ഗീസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇവിടുത്തെ കുഞ്ഞന്‍ പൊറോട്ടയും മട്ടണ്‍ കറിയുമാണ് മൂവരും കഴിച്ചത്. ഇതിനിടെയാണ് സാനിയ ഇയ്യപ്പന്‍ വിഡിയോ പകര്‍ത്തിയത്.
പൊറോട്ട മട്ടണ്‍ കറിയില്‍ മുക്കി കഴിക്കുന്നത് എങ്ങനെയാണെന്നാണ് നിവിന്‍ കാണിച്ചുകൊടുക്കുന്നത്. ഇത് കണ്ട് അടുത്തിരിക്കുന്ന അജു വര്‍ഗീസ് കൗതുകത്തോടെ നോക്കുന്നത് കാണാം. വിഡിയോ പകര്‍ത്തുന്ന സാനിയയും ചിരിക്കുന്നുണ്ട്. നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന്റെ പ്രമോഷന് തിരക്കുകള്‍ക്കിടെയാണ് ഈ സംഭവം നടന്നത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിക്ക് പുറമേ സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, മാളവിക, പ്രതാപ് പോത്തന്, വിജയ് മേനോന്, അശ്വിന് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഹ്യൂമര്‍, ത്രില്ലര്‍ ജോണറിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
nivin pauly