പ്രഭാസിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ സിനിമയിലെ നായകന് ജീവിതത്തില്‍ രക്ഷകനായി മാറിയിരിക്കുകയാണ് എസ്.എസ്. രാജമൗലി.
കഴിഞ്ഞ ദിവസം ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. സിനിമാ ടിക്കറ്റ് വില്പന ഏറ്റെടുത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തെലുങ്ക് ഇന്ഡസ്ട്രിയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയെ കാണാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രഭാസുമെത്തി. ബെഗുംപട്ട് വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. പ്രഭാസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സര്‍ക്കാര്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള ബില്ല് ആന്ധ്രാപ്രദേശ് നിയമസഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. നികുതിവെട്ടിപ്പ് കുറയ്ക്കുന്നതിനായാണ് പുതിയ നടപടി. ഇതോടെ സിനിമാ ടിക്കറ്റ് വില്‍പ്പന ഏറ്റെടുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി.
.@ssrajamouli came in King’s Range Rover, #Prabhas was mobbed by paparazzi at Begumpet Airport🔥🔥
He was silently smiling to all those asked questions😆, looking dashing in black and beard 👌 pic.twitter.com/txJxpYBLbX— Raju Garu Prabhas; Radhe Shyam 11.03.22 (@pubzudarlingye) February 10, 2022