പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് രാധേശ്യാം.
മാര്‍ച്ച് 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ശരാശരി പ്രതികരണമാണ് ലഭിച്ചത്. പ്രഭാസ് ആരാധകര്‍ ഉദ്ദേശിച്ച രീതിയില്‍ ചിത്രം നിലവാരം പുലര്‍ത്തിയില്ല. 350 കോടി മുതല്‍ മുടക്കി എടുത്ത ചിത്രം നേടിയത് 214 കോടി മാത്രം ആണ്. ചിത്രത്തിന്റെ പരാജയം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് പ്രഭാസ്.
കൊവിഡ് അല്ലെങ്കില്‍ തിരക്കഥയിലെ കുറവ്, ഇതാകാം രാധേ ശ്യാമിന്റെ പരാജയത്തിന് കാരണമെന്നാണ് പ്രഭാസ് പറയുന്നത്. തന്നെ അങ്ങനെ കാണുവാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. തന്നില്‍ നിന്ന് നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടായിരിക്കാം അതെന്നും പ്രഭാസ് പറയുന്നു. ബാഹുബലി വരെയുള്ള കാലം ഒരു ഒഴുക്ക് പോലെ ആയിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു പരീക്ഷണ ഘട്ടം എന്ന് പറയാം. ഇനി വരുന്ന വര്‍ഷങ്ങളില്‍ എങ്ങനെയാണ് ഒരു ഇന്ത്യന്‍ സിനിമ വേണ്ടതെന്ന് തനിക്ക് മനസിലായേക്കാമെന്നും പ്രഭാസ് പറഞ്ഞു.
പ്രശാന്ത് നീലിന്റെ സലാറാണ് പ്രഭാസിന്റെ അടുത്ത ചിത്രം. പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആദിപുരുഷ് ആണ് മറ്റൊരു ചിത്രം. സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ രണ്ട് പ്രൊജക്ടുകളും പാന്‍ ഇന്ത്യന്‍ റിലീസുകളാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…