ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രത്തില്‍ ദുല്‍ഖറിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ദുല്‍ഖറിന്റെ റോളിനെക്കുറിച്ച് പറയുകയാണ് നടന് പ്രമോദ് വെളിയനാട്. ദുല്‍ഖറിന്റേത് ബ്രഹ്മാണ്ഡ റോളാണെന്നും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നും പ്രമോദ് വെളിയനാട് പറയുന്നു.
കിംഗ് ഓഫ് കൊത്തയില്‍ ഒരു സീന്‍ ദുല്‍ഖറുമായി അഭിനയിച്ചിട്ടുണ്ട്. അതില്‍ മുഴുനീള കഥാപാത്രമാണ്. ദുല്‍ഖറിന് എതിരെ നില്ക്കുന്ന കഥാപാത്രമാണ് താന്‍ ചെയ്യുന്നത്. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല. താനില്ലെങ്കില്‍ സിനിമ മുന്നോട്ടുപോകില്ലെന്നും പ്രമോദ് വെളിയനാണ് ചിരിച്ചുകൊണ്ട് പറഞ്ഞു.
സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയുന്നത്. രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അഭിലാഷ് എന്‍ ചന്ദ്രന് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്.