മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. പ്രണവ് ഒടുവില്‍ അഭിനയിച്ച ഹൃദയം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനും പ്രണവിന്റെ അഭിനയത്തിനും ലഭിച്ചത്. അഭിനയത്തിന് ഇടവേള നല്കി യാത്രയിലാണ് പ്രണവിപ്പോള്‍. അതിനിടെ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചില ചിത്രങ്ങളും പ്രണവ് പങ്കുവച്ചു. ഇത് വൈറലാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. കുഞ്ഞായിരുന്നപ്പോള്‍ പ്രണവിനെ മോഹന്‍ലാല്‍ എടുത്തു നില്ക്കുന്നതും മറ്റൊരു ചിത്രവുമാണ് പ്രണവ് പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി മോഹന്‍ലാലുമെത്തിയതോടെ ചിത്രങ്ങള്‍ക്ക് ഭംഗിയേറി. പ്രണവിനെ നെഞ്ചോട് ചേര്‍ത്ത് കവിളില്‍ ഉമ്മവയ്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഒന്ന്. ഇതിനാണ് മോഹന്‍ലാല്‍ മകന്റിട്ടത്. മുത്തവും ഹൃദയവും ഒന്നിച്ചു നല്‍കിയായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. പ്രണവിന്റെ ചിത്രവും മോഹന്‍ലാലിന്റെ കമന്റും വൈറലായി.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരമാണ് പ്രണവ്. ഹൃദയം പുറത്തിറങ്ങിയതിന് ശേഷമാണ് പ്രണവ് ചിത്രങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ഇതിനിപ്പോള്‍ ആരാധകര്‍ ഏറെയാണ്.
View this post on Instagram
View this post on Instagram