മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ഏപ്പോഴും വാര്‍ത്താതാരമാണ്. പ്രണവിന്റെ യാത്രകളും സിനിമകളുമെല്ലാം പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെയാണ് നോക്കി കാണുന്നത്. നാളുകള്‍ക്ക് മുന്‍പ് യാത്രകള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചിരുന്നു. അതിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും പങ്കുവച്ചു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ സഹോദരി വിസ്മയക്കൊപ്പമുള്ള ചിത്രമാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
View this post on Instagram
വിസ്മയക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ക്യൂട്ട് ബേബീസ് എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അമ്മ സുചിത്രയ്ക്കൊപ്പമുള്ള മറ്റൊരു ചിത്രവും പ്രണവ് പങ്കുവച്ചിട്ടുണ്ട്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.