യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയില്‍ വരുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള പ്രണവിന്റെ യാത്രകള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ട്രാവല്‍ ബാഗും തൂക്കി മലകള്‍ താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വിഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
View this post on Instagram
ഹൃദയം പൂര്‍ത്തിയാക്കിയ ശേഷം പ്രണവ് നേരെ പോയത് ഹിമാലയത്തിലേക്കാണ്. അതിന് ശേഷമാണ് പ്രണവ് തന്റെ യാത്രകളുടെ ചിത്രങ്ങള്‍ ആദ്യമായി പങ്കുവച്ചത്. അക്കൂട്ടത്തില്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൂടി പങ്കുവയ്ക്കുകയാണ് പ്രണവ്. ബാക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങള്‍. ഒരോ ചിത്രങങളും അവയെടുത്ത സ്ഥലങ്ങളുടെ പേരും പ്രണവ് പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദര്‍ശനും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. നാല്പതുവര്ഷങ്ങള്ക്ക് ശേഷം മെരിലാന്‍ഡ് സിനിമാസ് നിര്‍മ്മിച്ച ചിത്രം കൂടിയാണ് ‘ഹൃദയം’.
View this post on Instagram