സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം ഇടയ്ക്ക് ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. യൂറോപ്പ് യാത്രയ്ക്കിടെയുള്ള ചില ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്. വീഴ്ചകളില്‍ തളരാത വീണ്ടും പരിശ്രമങ്ങള്‍ തുടരുന്ന വിഡിയോയാണ് താരം പങ്കുവച്ചത്.
View this post on Instagram
റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും ചെയ്യുന്ന പ്രണവിനെ വിഡിയോയില്‍ കാണാം. ഇതിനിടെ അടിപതറി വീഴുകയാണ് പ്രണവ്. എന്നാല്‍ അതില്‍ തളരാതെ തന്റെ ശ്രമങ്ങള്‍ താരം തുടരുകയാണ്. ‘സമ്പൂര്‍ണമായ നിമിഷങ്ങളുടെ ഇടമാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍ ഇത് അത്ര പെര്‍ഫെക്ട് അല്ലാത്ത നിമിഷങ്ങളാണെന്നാണ് താരം വിഡിയോക്ക് നല്കിയ അടിക്കുറിപ്പ്.
ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് യാത്രകള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളകളിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അടുത്തിടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായത്. യാത്രകള്‍ക്കിടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.